വയർ കുറയ്ക്കാൻ ഈ 5 കാര്യങ്ങൾ ദിവസവും ചെയ്യൂ
കുടവയര്‍ അല്ലെങ്കില്‍ അരക്കെട്ടില്‍ അടിയുന്ന കൊഴുപ്പ് ഇന്ന് ഒട്ടു മിക്ക ആളുകളും നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. കുടവയര്‍ വരുത്തിവെക്കുന്ന പ്രശ്നങ്ങള്‍ പലതാണ്.
വർക്ക്ഔട്ട് മാത്രമല്ല ഡാൻസിലൂടെയും വയറിലെ കൊഴുപ്പ് കുറയ്ക്കാം, ചില രസകരമായ വ്യായാമങ്ങൾ പോലും നിങ്ങളുടെ ആരോഗ്യത്തിന് അത്ഭുതങ്ങൾ ഉണ്ടാക്കും.
എയ്റോബിക് വ്യായാമം ശരീരഭാരം കുറയ്ക്കാൻ വളരെ ഫലപ്രദമാണ്. ജിമ്മിൽ പോകാതെ തന്നെ വയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, എയറോബിക് വ്യായാമങ്ങൾ അനുയോജ്യമാണ്. ഈ വർക്ക്ഔട്ടുകൾ ഫലപ്രദവും ലളിതവും രസകരവും പരമാവധി കലോറി എരിച്ചുകളയാൻ മികച്ചതുമാണ്.
ക്രഞ്ചസ് ചെയ്യുന്നത് ഏതാനും ദിവസങ്ങൾക്കുള്ളിൽ ഫലം കാണിക്കും വയറിലെ കൊഴുപ്പ് എരിയിക്കാന്‍ ഏറ്റവും ഫലപ്രദമായ വ്യായാമം ക്രഞ്ചസ് ആണ്. കൊഴുപ്പ് എരിയിയ്ക്കുന്ന വ്യായാമങ്ങളെക്കുറിച്ച് പറയുമ്പോള്‍ ക്രഞ്ചസ് ആദ്യം തന്നെയുണ്ട്.
ദിവസവും നടക്കുക, ശരീരഭാരം കുറയും വയറിലെ കൊഴുപ്പ് ഇല്ലാതാക്കാനും ഫിറ്റ്നസ് നിലനിർത്താനും സഹായിക്കുന്ന വളരെ ലളിതമായ കാർഡിയോ വ്യായാമമാണ് വാക്കിങ്. നിങ്ങൾ പൊണ്ണത്തടി കുറയ്ക്കാന്‍ ശ്രമിക്കുകയാണെങ്കിൽ, സമീകൃതാഹാരത്തോടൊപ്പം നടത്തവും ചെയ്ത് നോക്കൂ.
ശരീരഭാരം കുറയ്ക്കാൻ സൈക്കിൾ ചവിട്ടുന്നതിനേക്കാൾ മികച്ച മാർഗമില്ല. വയറിലെ കൊഴുപ്പ് കത്തിക്കാനുള്ള ഫലപ്രദമായ ഒരു മാർഗമാണ് സൈക്ലിംഗ്. സൈക്ലിംഗ് നിങ്ങളുടെ ഹൃദയമിടിപ്പ് കൂട്ടുന്നു, കൂടാതെ ഗണ്യമായ അളവിൽ കലോറി എരിച്ചുകളയാന്‍ ഈ വ്യായാമത്തിനു കഴിയും.
READ ON APP